കൊറോണ രോഗവ്യാപനം ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിലുണ്ടാക്കിയ ഗണ്യമായ വര്‍ധനയെത്തുടര്‍ന്ന് യൂറോപ്പിലാകമാനം സ്ട്രീമിങ്ങിന്റെ ദൃശ്യനിലവാരം കുറച്ച് നെറ്റ്ഫ്‌ളിക്‌സ്. ദൃശ്യങ്ങളുടെ ഗുണനിലവാരം ഹൈ ഡെഫ്‌നീഷ്യനില്‍നിന്ന് സ്റ്റാന്‍ഡേഡ് ഡെഫനീഷ്യനിലേക്കാണ് മാറ്റിയത്. നെറ്റ്ഫ്‌ളിക്‌സ് സി.ഇ.ഒ. റീഡ് ഹേസ്റ്റിങ്‌സ് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷണര്‍ തിയറി ബ്രിറ്റനുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

മുപ്പതു ദിവസത്തേക്കാകും തീരുമാനം നടപ്പാക്കുന്നതെന്നും 25 ശതമാനത്തോളം ഇന്റര്‍നെറ്റ് ഉപയോഗം ഇതിലൂടെ കുറയ്ക്കാനാകുമെന്നും നെറ്റ്ഫ്‌ളിക്‌സ് അധികൃതര്‍ പറഞ്ഞു. കൊറോണ രോഗവ്യാപനം കൂടുതല്‍ ആളുകളെ വീടുകളില്‍ ഇരിക്കാന്‍ പ്രേരിപ്പിക്കുന്നത് ആഗോളതലത്തില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.

Content Highlights: Netflix Internet BandWidth Corona Virus Covid19