കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം സിനിമാ റിലീസുകൾ പ്രതിസന്ധിയിലായപ്പോൾ സ്വീകാര്യതയേറിയിരിക്കുകയാണ് ഓൺലൈൻ റിലീസ് പ്ലാറ്റ്ഫോമുകൾക്ക്. വെബ് സീരീസുകൾക്ക് പുറമേ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങൾ പോലും ഇത്തരത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യപ്പെടുന്നു.

ഇപ്പോഴിതാ അടുത്ത ആറ് മാസത്തേക്കുള്ള തങ്ങളുടെ റിലീസുകൾ പ്രഖ്യാപിച്ചിരുക്കയാണ് നെറ്റ്ഫ്ലിക്സ്. 12 സിനിമകളും 5 സീരിസുകളുമാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, രാജ്കുമാർ റാവു, സാനിയ മൽഹോത്ര തുടങ്ങിയവർ അഭിനയിക്കുന്ന ലുഡോ, ജാൻവി കപൂർ ചിത്രം ഗുഞ്ജൻ സക്സേന, സഞ്ജയ് ദത്തിന്റെ തൊർബാസ്, കജോളിന്റെ ത്രിഭംഗ, നവാസുദ്ദീൻ സിദ്ദീഖിയും രാധിക ആപ്തയും ഒരുമിക്കുന്ന രാത് അകേലി ഹെ, കൊങ്കണ സെൻ, ഭൂമി പട്നേക്കർ എന്നിവർ ഒന്നിക്കുന്ന ഡോളി കിറ്റി ഓർ വോ ചമക്തേ സിതാരെ, ഗിന്നി വെഡ്സ് സണ്ണി, കാളി കുഹി, സീരിയസ് മെൻ, ബോബി ഡിയോളിന്റെ ക്ലാസ് ഓഫ് 83, ഗീതാഞ്ജലി റാവു സംവിധാനം ചെയ്ത ആനിമേറ്റഡ് ചിത്രം ബോംബെ റോസ്,അനിൽ കപൂർ, അനുരാഗ് കശ്യപ് ചിത്രം എകെ വേർസസ് എകെ എന്നിവയാണ് സിനിമകളുടെ പട്ടികയിൽ ഉള്ളത്.

 
 
 
 
 
 
 
 
 
 
 
 
 

Are you excited or ARE YOU EXCITED?!

A post shared by Netflix India (@netflix_in) on

മീര നായയുടെ സംവിധാനത്തിൽ തബു, ഇഷാൻ ഖട്ടർ പ്രധാന വേഷങ്ങളിലെത്തുന്ന സ്യൂട്ടബിൾ ബോയ്, മിസ്മാച്ച്ഡ്, മസാബ മസാബ, ബോംബെ ബീഗംസ്, ഭാഗ് ബീനി ഭാഗ് എന്നിവയാണ് സീരീസുകൾ. ഇവയുടെ റിലീസ് ഡേറ്റുകൾ വൈകാതെ പുറത്ത് വിടും.

Content Highlights : Netflix announces 17 releases Including movies and Web series