തരുണിയെ നഷ്ടമായതും ഇതേ ആകാശപാതയില്‍; തുടര്‍ക്കഥയാകുന്ന അപകടങ്ങള്‍


തരുണി സച്ച്‌ദേവ്, ഞായറാഴ്ച അപകടത്തിൽപ്പെട്ട 9 എൻ-എഇടി വിമാനത്തിന്റെ അവശിഷ്ടങ്ങൾ

വെള്ളിനക്ഷത്രം എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമായിരുന്നു തരുണി സച്ച്‌ദേവ്. പിന്നീട് വിനയന്റെ തന്നെ സത്യം എന്ന ചിത്രത്തില്‍ വേഷമിട്ടു. 2009 ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ നായകനായ പാ, തമിഴിലെ വെട്രി സെല്‍വന്‍ എന്നീ ചിത്രങ്ങളിലും തരുണി അഭിനയിച്ചു. സിനിമകളിലും പരസ്യ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു തരുണിയുടെ അപ്രതീക്ഷ വിയോഗം. കഴിഞ്ഞ ദിവസമുണ്ടായ നേപ്പാള്‍ വിമാന അപകടത്തോടെ തരുണിയുടെ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്.

തന്റെ പതിനാലാം പിറന്നാളാള്‍ ദിനത്തില്‍ അമ്മയ്ക്കൊപ്പം നേപ്പാളിലെ പൊഖാരയില്‍ നിന്ന് ജോംസോമിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം. ജോംസോമിന് സമീപം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തില്‍ കൊല്ലപ്പെട്ടു.

ഇതേ ആകാശപാതയിലാണ് കഴിഞ്ഞ ദിവസം കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. 43 വര്‍ഷം പഴക്കമുള്ള 9 എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണിത്. നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് ഞായറാഴ്ച രാവിലെ 9.55ഓടെയാണ് വിമാനം യാത്ര പുറപ്പെട്ടത്. 15 മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു. നാല് ഇന്ത്യക്കാരെക്കൂടാതെ രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരായ നാല് ഇന്ത്യക്കാര്‍ മുംബൈ സ്വദേശികളായിരുന്നു. 22 മൃതദേഹങ്ങളും പുറത്തെടുത്തു.

ഹിമാലയത്തില്‍ ട്രക്കിങ്ങിന് പേരുകേട്ട സ്ഥലമാണ് ജൊംസോം. പൊഖാറയില്‍നിന്ന് 20 മിനിറ്റ് യാത്ര ചെയ്താല്‍ ജോംസോമിലെത്താം. തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണിത്. അതുകൊണ്ടു തന്നെ ഒട്ടേറെ വിനോദ സഞ്ചാരികള്‍ വ്യോമമാര്‍ഗം ജൊംസോമിലെത്തുന്നു.

വ്യോമഗതാഗതത്തിന് മതിയായ സുരക്ഷ ഉറപ്പാക്കാത്തതിന് നിരന്തരം വിമര്‍ശനം കേള്‍ക്കുന്ന രാജ്യമാണ് നേപ്പാള്‍. യൂറോപ്യന്‍ യൂണിയന്‍ നേപ്പാളി വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകപോലും ചെയ്തിട്ടുണ്ട്.

Content Highlights: Taruni sachdev actress death, Nepal Plain Crash, pokhara to jomsom air way

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented