Nenjil Kanjabaanam
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ഗാന്ധര്‍വം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി മുപ്പത് വര്‍ഷം തികയുമ്പോള്‍ ലാലേട്ടനുള്ള ആദരവുമായി
എത്തിയിരിക്കുകയാണ് ആറ്റിന്‍കര ആര്‍ട്സ് ക്ലബ്ബിലൂടെ ഒരുകൂട്ടം യുവാക്കള്‍. നെഞ്ചില്‍ കഞ്ചബാണമെയ്ത് എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തെ പുന:സൃഷ്ടിച്ചാണ് കൈയടിനേടുന്നത്.
നെഞ്ചില്‍ കഞ്ചബാണമെയ്ത് എന്ന് തുടങ്ങുന്ന ലാലേട്ടന്റെ ഗാനം അന്ന് വന്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ഗാനത്തെ പുന:സൃഷ്ടിച്ചപ്പോള്‍ അതിലേറെ ആരാധകരാണ് നെഞ്ചില്‍ കഞ്ചബാണമെയ്തതിനുള്ളത്. ഞാന്‍ കണ്ടു എന്റെ ശകുന്തളയേ എന്ന് ഒറിജനില്‍ പാട്ടില്‍ പറയുന്ന അതേ രംഗങ്ങളും പുതിയ പാട്ടിലുണ്ട്.
ശ്രീജിത്ത് ഡാന്‍സിറ്റിയാണ് ഗാനരംഗം സംവിധാനം ചെയ്തതും കൊറിയോഗ്രഫി ചെയ്തിരിക്കുന്നതും. മഹേഷ് നായരാണ് പുനസൃഷ്ടിച്ച നെഞ്ചില്‍ കഞ്ചബാണമെയ്തത് പാടിയിരിക്കുന്നത്. ശ്രീജിത്ത്, ദേവിക സതീഷ്, മഹേഷ് എന്നിവരാണ് ഗാനരംഗത്തില്‍ തകര്‍ത്ത് അഭിനയിച്ചിരിക്കുന്നത്. ടെഡ്ഡി എന്ന തമിഴ് ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലും മറ്റ് നിരവധി ആല്‍ബങ്ങളിലും മഹേഷ് നായര്‍ പാടിയിട്ടുണ്ട്.
Content Highlights: Nenjil Kanjabaanam Mohanlal Reprise Music Video Sreejith Dancity Mahesh Nair Attinkara Arts Club
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..