ഡിജെ തില്ലു എന്ന ചിത്രത്തിലെ രംഗം, സുരേഷ് കോനെടി,
സിനിമയുടെ പ്രചാരണ ചടങ്ങിനിടെ വിവാദം സൃഷ്ടിച്ച് മാധ്യമപ്രവര്‍ത്തകനും വിതരണക്കാരനുമായ സുരേഷ് കോനെടി. ഡിജെ തില്ലു എന്ന ചിത്രത്തിന്റെ ട്രെയ്ലര് പ്രകാശന ചടങ്ങിലാണ് സംഭവം. ചിത്രത്തിലെ നായിക നേഹ ഷെട്ടിയുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ് പരിധികടന്നത്.
ട്രെയ്ലറില് നായകന് നായികയോട് ശരീരത്തില്‍ എത്ര കാക്കപ്പുള്ളികള്‍ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്. പതിനാറെന്ന് നായിക ഉത്തരം നല്കുന്നു. ട്രെയ്ലര് പുറത്തുവിട്ടതിന് ശേഷം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും മാധ്യമങ്ങളോട് സംവദിക്കുന്നതിനിടെയാണ് സുരേഷിന്റെ പരാമര്‍ശം. നായകനായി അഭിനയിക്കുന്ന സിദ്ദുവിനോട് യഥാര്‍ഥത്തില്‍ നേഹയുടെ ശരീരത്തിലെ കാക്കപുള്ളികള്‍ എണ്ണി തിട്ടപ്പെടുത്തിയോ എന്ന് സുരേഷ് ചോദിച്ചു. സുരേഷിന്റെ ചോദ്യത്തില്‍ എല്ലാവരും സ്തബ്ധരായെങ്കിലും നായകന് സിദ്ദു ആത്മസംയമനം കൈവിട്ടില്ല. എന്നാല്‍ അദ്ദേഹം ഉത്തരവും നല്‍കിയില്ല.
ഈ രംഗങ്ങള്‍ നേഹ ഷെട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ശ്രദ്ധനേടുന്നത്. സുരേഷിനെ നേഹ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തനിക്ക് ചുറ്റുമുള്ള സ്ത്രീകളെ അദ്ദേഹം എങ്ങിനെ ബഹുമാനിക്കുന്നു എന്നത് ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് നേഹ കുറിച്ചു. സുരേഷിനെതിരേ കടുത്ത വിമര്‍ശനവുമായി ഒട്ടേറെയാളുകളാണ് രംഗത്ത് വരുന്നത്.
Content Highlights: Neha shetty slams journalist Suresh Kondeti's vulgar question siddu about moles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..