നേഹ ശർമ, അനന്യ പാണ്ഡെ
ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ സിനിമകള്‍ കാണാന്‍ തനിക്ക് ഇതുവരെ താല്‍പര്യം തോന്നിയിട്ടില്ലെന്ന് നടി നേഹ ശര്‍മ. ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് നേഹ ഇങ്ങനെ പറഞ്ഞത്.
അനന്യയെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്താണ് മനസ്സില്‍ വരുന്നതെന്നായിരുന്നു ചോദ്യം. അതിന് നടി പറഞ്ഞ മറുപടി ഇങ്ങനെ...
സത്യസന്ധമായി പറഞ്ഞാല്‍. ഞാന്‍ അധികം സിനിമകള്‍ കാണാറില്ല. പൊതുവെ സിനിമകളുടെ പ്രൊമോകള്‍ കാര്യമായി ശ്രദ്ധിക്കുന്ന ഒരാളാണ് ഞാന്‍. അനന്യയുടെ ഒരു സിനിമയുടെ പ്രൊമോ പോലും എന്നെ ആകര്‍ഷിച്ചിട്ടില്ല. ഭാവിയില്‍ ഈ അഭിപ്രായം മാറിയേക്കാം. എന്നാല്‍ ഇതുവരെയുള്ള സിനിമകളിലൊന്നു പോലും എനിക്ക് കാണാന്‍ തോന്നിയിട്ടില്ല- നേഹ പറഞ്ഞു.
ചിരുത എന്ന തെലുങ്കു ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നേഹ ശര്‍മ. മലയാള ചിത്രം സോളോയില്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Content Highlights: Neha Sharma says she is not interested to watch on Ananya Panday movies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..