Neha, Rohan
ഗായിക നേഹ കക്കര്‍ പങ്കുവച്ച പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു. ഭര്‍ത്താവ് രോഹന്‍പ്രീത് സിങ്ങിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഗര്‍ഭിണിയാണെന്ന സൂചനകളാണ് നേഹ നല്‍കിയിരിക്കുന്നതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഇനി നിനക്ക് ഞാന്‍ പ്രത്യേക കരുതല്‍ നല്‍കേണ്ടിയിരിക്കുന്നു എന്നാണ് ചിത്രത്തിന് താഴെ രോഹന്‍പ്രീത് കമന്റ് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് ഡല്‍ഹിയില്‍ വച്ച് രോഹനും നേഹയും വിവാഹിതരായത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹന്‍പ്രീത് സിങ്. ഒരു സംഗീത ആല്‍ബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് നേഹയും രോഹനും തമ്മില്‍ കാണുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ആ ആല്‍ബം വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
' ഗര്‍മി', ' ഓ സാഖി', ' ദില്‍ബര്‍', ' കാലാ ചശ്മ' എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ. ഇന്ന് ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന ഗായകരില്‍ ഒരാളാണ് നേഹ.
Content Highlights : Neha Kakkar And Rohan Preet Singh announces pragnancy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..