-
നടിയായി മാത്രമല്ല റിയാലിറ്റി ഷോ അവതാരകയായും പ്രേക്ഷകര്‍ക്കിപ്പോള്‍ സുപരിചിതയാണ് നേഹ ധൂപിയ. റോഡീസ് റെവലൂഷന്‍ എന്ന ഒരു ടെലിവിഷന്‍ ഷോയ്ക്കിടയില്‍ നേഹ മത്സരാര്‍ഥികളിലൊരാളോട് ദേഷ്യത്തോടെ പ്രതികരിക്കുന്ന വീഡിയോ ക്ലിപ്പ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേഹയുടെ പ്രതികരണം സോഷ്യല്‍മീഡിയയില്‍ വലിയ നെഗറ്റീവ് തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്വിറ്ററില്‍ നടിക്കെതിരെ ഹേറ്റ് ക്യാമ്പെയ്‌നും ഹാഷ്ടാഗുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നേഹ ഒരു വ്യാജ ഫെമിനിസ്റ്റ് ആണെന്നാണ് പരക്കെ വിമര്‍ശനുമുയരുന്നത്.
ഒരേ സമയം അഞ്ചു പേരെ പ്രണയിച്ച കാമുകിയുടെ മുഖത്തടിച്ചുവെന്ന് ഒരു യുവാവ് ഷോയ്ക്കിടയില്‍ വെളിപ്പെടുത്തിയിരുന്നു. ഒരേ സമയം അഞ്ചു പേരെ പ്രണയിക്കുന്നു എന്നത് ആ പെണ്‍കുട്ടിയുടെ സ്വാതന്ത്യമാണെന്നാണ് നേഹ ധൂപിയ പ്രതികരിച്ചത്. ഒരുപക്ഷേ പ്രശ്‌നം നിങ്ങളുടേതാകാം. അതിന് ആരേയും അടിക്കാനുള്ള സ്വാതന്ത്ര്യമൊന്നും നിങ്ങള്‍ക്കാരും തന്നിട്ടില്ലല്ലോ എന്നായിരുന്നു നേഹ പറഞ്ഞത്.
ഷോയുടെ മുമ്പത്തെ ഒരു എപ്പിസോഡില്‍ നാലു ആണ്‍കുട്ടികളുടെ കരണത്തടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ഒരു വനിതാമത്സരാര്‍ഥിയുടെ പ്രതികരണത്തെ ചിരിയോടെയാണ് നേഹ വരവേറ്റത്. നടിയുടെ ആ മുഖഭാവവും ഇപ്പോഴത്തെ ദേഷ്യഭാവവും കൂട്ടിയിണക്കിയുളള മീമുകളും ട്രോളുകളും കൊണ്ട് ട്വിറ്റര്‍ നിറയുകയാണ്.
Content Highlights : neha dhupia viral video response to a man who slapped his girlfriend creates trolls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..