-
പ്രണയത്തില്‍ വഞ്ചന കാണിച്ച കാമുകിയെ തല്ലിയെന്ന് തുറന്ന് പറഞ്ഞ യുവാവിനെ വിമര്‍ശിച്ച നടി നേഹ ധൂപിയക്കെതിരേ സോഷ്യല്‍ മീഡിയ. നേഹ കടപ സ്ത്രീപക്ഷവാദിയെന്നാണ് വിമര്‍ശര്‍ പറയുന്നത്.
യുവാക്കള്‍ക്ക് വേണ്ടി നടത്തുന്ന ഒരു റിയാലിറ്റി ഷോയക്കിടെയാണ് സംഭവം. ഷോയുടെ വിധി കര്‍ത്താക്കളില്‍ ഒരാളാണ് നേഹ ധൂപിയ. തന്നെ വഞ്ചിച്ച കാമുകിയെ തല്ലിയെന്ന് അഭിമാനത്തോടെ മത്സരാര്‍ഥികളിലൊരാള്‍ വെളിപ്പെടുത്തി. തന്നെക്കൂടാതെ മറ്റു അഞ്ചു കാമുകന്‍മാര്‍ കാമുകിക്ക് ഉണ്ടായിരുന്നുവെന്നും അയാള്‍ ആരോപിച്ചു.
യുവാവിന്റെ വെളിപ്പെടുത്തലില്‍ പ്രകോപിതയായ നേഹ ഇങ്ങനെ പറഞ്ഞു; നിങ്ങളുടെ കാമുകിക്ക് അഞ്ച് കാമുകന്‍മാര്‍ ഉണ്ടെന്ന് നിങ്ങള്‍ തന്നെ പറഞ്ഞു. എന്നാല്‍ ഞാന്‍ പറയുന്നത് കേള്‍ക്കൂ, അത് അവരുടെ ഇഷ്ടമാണ്. നേഹയുടെ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടനവധിപേര്‍ രംഗത്തെത്തി. നേരത്തേ റിയാലിറ്റി ഷോയില്‍ നാല് പുരുഷന്‍മാരെ തല്ലിയെന്ന് പറഞ്ഞ ഒരു പെണ്‍കുട്ടിയെ നേഹ അഭിനന്ദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി, നേഹ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
Content Highlights: Neha Dhupia trolled for criticizing a man who slapped his girlfriend for cheating, Feminism discussion, MTV Roadies Revolution
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..