-
ദക്ഷിണേന്ത്യന്‍ സിനിമാസെറ്റുകളിലെ വിവേചനത്തെക്കുറിച്ച് തുറന്നടിച്ച് ബോളിവുഡ് നടി നേഹ ധുപിയ. ബോളിവുഡിനു പുറമെ തെലുങ്കിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നേഹ കുറെ വര്‍ഷം മുമ്പുണ്ടായ ഒരു അനുഭവം ഇപ്പോള്‍ പങ്കുവെക്കുകയാണ്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഒരു ദക്ഷിണേന്ത്യന്‍ സിനിമാസെറ്റില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നടി മനസു തുറന്നത്.
നേഹയുടെ വാക്കുകള്‍
കുറെ വര്‍ഷം മുമ്പാണ്.. ഒരു ദക്ഷിണേന്ത്യന്‍ സിനിമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വിശന്നു വലഞ്ഞ് ഒടുവില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ കേട്ട നിര്‍ദേശമാണിത്. സിനിമയിലെ നായകന്‍ ആദ്യം ഭക്ഷണം കഴിക്കട്ടെ. അദ്ദേഹം ഇപ്പോള്‍ ഷോട്ട് എടുത്തുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവമാണിത്. ഇപ്പോള്‍ ഇങ്ങനെ നടക്കാറില്ല. അന്ന് ഒരേ ഒരു തവണയേ ഇങ്ങനെ ഉണ്ടായിട്ടുള്ളൂ. ഞാനത് ചിരിച്ചുതള്ളി. ഒരു വിഷയമേ ആക്കിയില്ല..
ഒരു സെലിബ്രിറ്റി ചാറ്റ് ഷോയുടെ അവതാരികയാണ് നേഹയിപ്പോള്‍. ഹെലികോപ്റ്റര്‍ ഈലയിലാണ് അവസാനമായി അഭിനയിച്ചത്.
Content Highlights : neha dhupia about gender descrimination in south film sets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..