ട്ടമിട്ട് പുഞ്ചിരിതൂകി അനു സിത്താര മെല്ലെ നടന്നുനീങ്ങുന്നു. കൈയില്‍ കാറ്റാടിയുമായി ഷറഫുദ്ദീന്‍ കള്ളച്ചിരിയോടെ ആ കാഴ്ച്ച നോക്കി നില്‍ക്കുന്നു. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന നീയും ഞാനും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്ററിലേതാണ് ഈ മനോഹര ദൃശ്യം. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ലാംപ് മൂവീസുമായി ചേര്‍ന്ന് കോക്കേഴ്‌സ് ഫിലിംസിന്റെ സിയാദ് കോക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയിരിക്കുന്നത് ഹരി നാരായണനാണ്. സംഗീതം വിനു തോമസ്. ഛായാഗ്രഹണം ക്ലിന്റോ ആന്റണി. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും.

neeyum njanum

Content highlights : neeyum njanum new malayalam film poster released by mammooty, neeyum njanum film, anu sithara sharafudeen malayalam film