ആരാധകരെയും സഹപ്രവർത്തകരെയും ഒരു പോലെ സങ്കടത്തിലാഴ്ത്തിയാണ് അനശ്വര നടൻ ഋഷി കപൂർ വിടവാങ്ങിയത്. അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു ഋഷി. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു അ​ദ്ദേഹത്തിന്റെ അന്ത്യം.

ഇപ്പോഴിതാ ഒരു കുറവും കൂടാതെ ഋഷിയെ പരിചരിച്ചതിനും വിഷമഘട്ടത്തിൽ കപൂർ കുടുംബത്തിന്റെ കൂടെ നിന്നതിനും അംബാനി കുടുംബത്തോട് നന്ദി പറഞ്ഞു കൊണ്ടുള്ള ഋഷിയുടെ ഭാര്യ നീതു കപൂറിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കാവൽ മാലാഖമാരെന്നാണ് അവർ അംബാനി കുടുംബത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 

നീതുവിന്റെ കുറിപ്പ്

ഒരു കുടുംബമെന്ന നിലയിൽ കഴിഞ്ഞ പോയ രണ്ട് വർഷങ്ങൾ ഞങ്ങൾക്ക് ദീർഘമായ ഒരു യാത്രയായിരുന്നു. നല്ല ദിനങ്ങളും മോശം ​ദിനങ്ങളും കടന്നു വന്നു. പക്ഷേ അമ്പാനി കുടുംബത്തിന്റെ സ്നേഹവും പിന്തുണയും ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കാത്ത യാത്രയായിരുന്നു അത്. 

ഈ കഠിനമായ സമയത്ത് ഈ കുടുംബം ഞങ്ങളെ സുരക്ഷിതമാക്കി നിർത്തിയ എണ്ണമറ്റ വഴികളോട് ഞങ്ങൾക്കള്ള നന്ദി പ്രകടിപ്പിക്കുന്നതിനുള്ള വാക്കുകൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു .

പോയ ഏഴ് മാസവും ഋഷിക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളുമില്ലാതിരിക്കാൻ കഴിവതും ചെയ്യുകയായിരുന്നു കുടുംബത്തിലെ ഓരോ അം​ഗവും.

neetu


അദ്ദേഹത്തിന് കൃത്യമായ വൈദ്യ പരിശോധന നൽകിയത് മുതൽ ആശുപത്രിയിൽ സന്ദർശിച്ച് സ്നേഹവും ശ്രദ്ധയും നൽകിയും ഞങ്ങൾ ഭയപ്പെട്ട സമയത്ത് കൈ പിടിച്ച് കൂടെ നിന്നതും ഉൾപ്പടെ

മുകേഷ് ഭായ്, നിത ബാബി, ആകാശ്, ശ്ലോക, ആനന്ദ്, ഇഷ , ദീർഘവും ശ്രമകരവുമായ ഈ അനുഭവത്തിൽ നിങ്ങളായിരുന്നു ഞങ്ങളുടെ കാവൽ മാലാഖമാർ. നിങ്ങളോട് ഞങ്ങൾക്ക് തോന്നുന്നത് അളക്കാനാവില്ല.

നിങ്ങളുടെ നിസ്വാർത്ഥമായ, അനന്തമായ പിന്തുണയ്ക്കും ശ്രദ്ധയ്ക്കും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന്  നിങ്ങളോട് നന്ദി പറയുന്നു. നിങ്ങളുടെ സ്വന്ത-ബന്ധങ്ങളിൽ പേര് ചേർക്കപ്പെട്ടതിൽ ഞങ്ങൾ അനു​ഗ്രഹീതരാണ്.

കൃതജ്‍ഞതയോടെ 
കപൂർ കുടുംബാം​ഗങ്ങൾ

Content Highlights : Neetu Kapoor Thanks Ambani Family For Their Support And Love Rishi Kaapoor