നീരജ് മാധവ് ഭാര്യ ദീപ്തിക്ക് കൊടുത്ത ആദ്യ സര്‍പ്രൈസിന് കൈയടിച്ച് ആരാധകര്‍


നീരജിനെ കാണുന്നില്ലെങ്കിലും ഞെട്ടി നില്‍ക്കുന്ന ദീപ്തിയാണ് വീഡിയോയില്‍

-

'വിചിത്രമായിട്ടൊന്നുമില്ല, ഒരു മാസം മുഴുവന്‍ ഒരുമിച്ചിരിക്കാന്‍ അവസരം കിട്ടി' എന്നാണ് നടന്‍ നീരജ് മാധവ് ഭാര്യ ദീപ്തിയോട് രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ ആശംസയോടൊപ്പം ചോദിച്ചത്. അനിയനും സുഹൃത്തും ചേര്‍ന്നൊരുക്കിയ ഒരു പൂക്കുടയോടൊപ്പമുള്ള രണ്ടാളുടെയും ചിത്രവും നീരജ് പങ്കുവെച്ചിരുന്നു.

കല്യാണം കഴിഞ്ഞുള്ള ആദ്യ മാസം ദീപ്തിക്ക് കൊടുത്ത സര്‍പ്രൈസിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നീരജിപ്പോള്‍. നീരജിനെ കാണുന്നില്ലെങ്കിലും ഞെട്ടി നില്‍ക്കുന്ന ദീപ്തിയാണ് വീഡിയോയില്‍.

'ദി ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാണ് ഞങ്ങള്‍ അത്രയും ദിവസം മാറി നില്‍ക്കുന്നത്. ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞിട്ടാണ് ഞാന്‍ പോയത്. എന്നാല്‍ ഞാന്‍ ശരിക്കും അപ്പോള്‍ കൊച്ചിയിലേക്ക് ഫ്‌ലൈറ്റ് കേറിയതായിരുന്നു അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍.' എന്ന അടിക്കുറിപ്പോടെയാണ് നീരജ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ ഇതിനോടകം വന്നിരിക്കുന്നത്. ജീവിതത്തിലെ ചെറിയ കാര്യങ്ങളെന്നാണ് നീരജ് ഹാഷ്ടാഗില്‍ പറഞ്ഞിരിക്കുന്നത്‌

Content Highlights: Neeraj Madhav throwback surprise for wife Deepthi gathers love

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented