-
ഗൗതമന്റെ രഥം എന്ന സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ വികാരനിര്‍ഭരനായി നീരജ് മാധവ്. നീരജ് നായകനായെത്തിയ ആദ്യ ചിത്രമാണിത്. സിനിമ പ്രദര്‍ശിപ്പിച്ച് കഴിഞ്ഞതിന് ശേഷം പ്രേക്ഷകരില്‍ നിന്ന് ലഭിച്ച കയ്യടി കേട്ടപ്പോള്‍ തന്റെ കണ്ണുനിറഞ്ഞു പോയെന്നും നീരജ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അതോടൊപ്പം അദ്ദേഹം ഒരു വീഡിയോയും പങ്കുവച്ചു.
നീരജിന്റെ കുറിപ്പ് വായിക്കാം
സാറ്റ്ലൈറ്റ് വിലയില്ലാത്ത കുറെ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന് , ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായകന്, വിശ്വസിച്ചു കാശിറക്കിയ നിര്‍മാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കള്‍.
ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയറ്ററില്‍ ഏറ്റവും പുറകിലെ നിരയില്‍ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തില്‍ പടം തീര്‍ന്നു എന്‍ഡ് ക്രെഡിറ്റ്സ് തുടങ്ങിയപ്പോള്‍ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി.
Content Highlights: Neeraj Madhav shares Happiness, gauthamante Radham Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..