ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ കഥയുമായി നീരജ്; 'ചിറക്' ഫസ്റ്റ് ലുക്ക് സമ്മാനിച്ച് മോഹന്‍ലാല്‍


ജീവിതത്തില്‍ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോല്‍വിയെ വിജയമാക്കിയ, നമുക്കിടയില്‍ ജീവിക്കുന്ന ചില റിയല്‍ ലൈഫ് ഹീറോസിന്റെ കഥയാണ് 'ചിറക് '

നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം ചിറകിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍. നമുക്കിടയില്‍ ജീവിക്കുന്ന റിയല്‍ ലൈഫ് ഹീറോകളുടെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരുകാലും ചിറകുകളുമായി പറന്നുയരുന്ന നീരജിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. നവാഗതനായ റിനീഷാണ് ചിറക് സംവിധാനം ചെയ്യുന്നത്.

"പുതുവര്‍ഷത്തിന്റെ ഈ സുദിനത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ഒരു സിനിമയുടെ ഫസ്റ്റ് ലുക്കുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ എത്തിയിരിക്കയാണ്, നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയ്യുന്ന സിനിമ.

ജീവിതത്തില്‍ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോല്‍വിയെ വിജയമാക്കിയ, നമുക്കിടയില്‍ ജീവിക്കുന്ന ചില റിയല്‍ ലൈഫ് ഹീറോസിന്റെ കഥയാണ് 'ചിറക് '. Inspired by many, coming to inspire you. ഇവര്‍ ചിറകടിച്ചുയരട്ടെ"... പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.


Content Highlights : Neeraj Madhav New Movie Chiraku First Lokk Poster Released By Mohanlal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented