-
നീരജ് മാധവ് നായകവേഷത്തിലെത്തിയ പുതിയ ചിത്രമാണ് 'ഗൗതമന്റെ രഥം'. ആനന്ദ് സംവിധാനം ചെയ്ത ചിത്രം ടെലിവിഷനുകളിലുമെത്തിയിരുന്നു. ചിത്രത്തില്‍ ഗൗതമന്‍ എന്ന കഥാപാത്രമായെത്തുന്ന നീരജ്മാധവിന്റെ മുത്തശ്ശിയായി വേഷമിട്ടത് വത്സലാമേനോനായിരുന്നു. പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ഒരുങ്ങിയ സംവിധായകന്‍ തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍ പറഞ്ഞതനുസരിച്ചാണ് മലയാളിക്കു വളരെ പരിചിതമായ മുത്തശ്ശിമുഖം മനസ്സില്‍ കണ്ടത്. നീരജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നീരജ് മാധവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഗൗതമന്റെ മുത്തശ്ശി !
ആദ്യം തിരക്കഥ വായിച്ചപ്പോള്‍ ഒരു പക്ഷെ നാണപ്പന്‍ കഴിഞ്ഞാല്‍ എന്നെയേറ്റവും സ്പര്‍ശിച്ച കഥാപാത്രം മുത്തശ്ശിയുടെതായിരുന്നു. കാരണം എനിക്കും ഇതുപോലെ ഒരു മുത്തശ്ശിയുണ്ട്! ആ മുത്തശ്ശിയെപ്പറ്റി അടുത്ത പോസ്റ്റില്‍ പറയാം. പക്ഷെ ഗൗതമന്റെ മുത്തശ്ശിയായി ആരെ കാസ്റ്റ് ചെയ്യും എന്ന് ഞങ്ങള്‍ പലതവണ കൂടിയാലോചിച്ചു. ഒടുക്കം പുതിയ ഒരു മുത്തശ്ശിയെ പരീക്ഷിക്കാം എന്നായി സംവിധായകന്റെ തീരുമാനം.
അങ്ങനെ പലരെയും audition ചെയ്തു, പക്ഷെ ആരെയും അങ്ങ് തൃപ്തി വരുന്നില്ല. അപ്പോഴാണ് തിരക്കഥ മുഴുവനും വായിച്ചു കഴിഞ്ഞു രഞ്ജി സര്‍ വിളിക്കുന്നത്, 'മോനെ എനിക്ക് കഥ ഇഷ്ടപ്പെട്ടു നമുക്കിത്ചെയ്യാം. പക്ഷെ മുത്തശ്ശിയുടെ വേഷം ആരാണ് ചെയ്യുന്നത് ?'
'പുതിയൊരാളെ പരീക്ഷിക്കാം എന്നാണ് തീരുമാനം'
'പക്ഷെ എന്റെ അഭിപ്രായം ഇത് ഒരു തഴക്കം വന്ന ആള് തന്നെ ചെയ്യണം എന്നാണ് , മലയാളികള്‍ക്കറിയുന്ന ഒരു മുത്തശ്ശിയായിരിക്കണം, ഒന്നാലോചിച്ചു നോക്കു'
ആ പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി, ഞാന്‍ സംവിധായകന്‍ ആനന്ദിനോട് ഇക്കാര്യം ചര്‍ച്ച ചെയ്തു. 'ചേട്ടന്റെ മനസ്സില്‍ ആരെങ്കിലുമുണ്ടോ ?' 'എന്റെ മനസ്സില്‍ ഒരു പേരുണ്ട്, ഒന്നു ശ്രമിച്ചു നോക്കാം.' പലരും പല പേരുകളും പറഞ്ഞിരുന്നെങ്കിലും എനിക്ക് ആദ്യമേ മനസ്സില്‍ തോന്നിയ മുഖമായിരുന്നു വത്സലമ്മയുടേത്. ആ കഥ പറച്ചിലും കുശുമ്പും കുറുമ്പും ഹാസ്യവും നിഷ്‌കളങ്കതയും എല്ലാം കൂടെ കൈകാര്യം ചെയ്യാന്‍ ഒത്ത ഒരാള്. 'ഗണപതിക്ക് മൂഷികവാഹനം എന്ന പോലെ, അയ്യപ്പന് പുലിവാഹനം എന്നപോലെ, എന്റെ ഗൗതമന്റെ ജീവിതം ഒരു സംഭവമാക്കാന്‍ ...ഈ dialogue ആ ശബ്ദത്തില്‍ ഒന്നോര്‍ത്തു നോക്കിയേ' വേറിട്ട ഒരു ശബ്ദമാണ് അവരുടേത്. അത് കൊള്ളാമെന്ന് പറഞ്ഞു ഫോണ്‍ വെച്ച ആനന്ദ് പിന്നെ വിളിക്കുന്നത് വത്സലമ്മയെ കണ്ടു കൈകൊടുത്തിട്ടാണ് 'നമ്മടെ മുത്തശ്ശിയെ കിട്ടി ചേട്ടാ' എനിക്ക് വളരെ സന്തോഷം തോന്നി, രഞ്ജി സാറിനും ബേസിലിനും ഒരേ അഭിപ്രായം. ഇത് തന്നെ നമ്മടെ മുത്തശ്ശി. അങ്ങനെ ഗൗതമന്റെ മുത്തശ്ശിയായി വത്സലമ്മയും ഞങ്ങളോടൊപ്പം കൂടി.
Content Highlights : neeraj madhav facebook post gauthamante radham movie muthassi valsala menon renji panicker anand


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..