Neeraj Madhav
ജന്മദിനമാഘോഷിച്ച് മലയാളത്തിന്റെ യുവനടൻ നീരജ് മാധവ്. മകൾ ജനിച്ച ശേഷമുള്ള ആദ്യത്തെ ജന്മദിനമായതിനാൽ ഇത്തിരി സ്പെഷ്യലാണ് ഇക്കുറി ആഘോഷമെന്ന് പറയുന്നു നീരജ്. അച്ഛനായ ശേഷമുള്ള ആദ്യ ജന്മദിനം, എത്ര അവിശ്വസനീയമായ വികാരമാണിത്...മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീരജ് കുറിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും പെൺകുഞ്ഞ് ജനിക്കുന്നത്. നീരജ് തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിട്ടത്.
ഏറെനാളത്തെ പ്രണയത്തിന് ഒടുവിൽ 2018ലാണ് നീരജും ദീപ്‍തിയും വിവാഹിതരാകുന്നത്.
മികച്ച നർത്തകൻ കൂടിയായ നീരജ് 2013ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ദൃശ്യം, സപ്തമശ്രീ തസ്കര:, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായി. നിവിൻ പോളി നായകനായ വടക്കൻ സെൽഫി എന്ന സിനിമയിൽ നൃത്ത സംവിധായകനായും നീരജ് പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും നീരജ് ചുവട് വച്ചു. ബോളിവുഡ് വെബ്സീരീസായ ദി ഫാമിലി മാനിലും നീരജ് വേഷമിട്ടിരുന്നു.
റാപ്പ് ഗാനങ്ങളൊരുക്കിയും നീരജ് ശ്രദ്ധ നേടിയിരുന്നു. ആദ്യം പുറത്തിറക്കിയ ‘ പണിപാളി’ എന്ന റാപ്പ് ഗാനം ഇന്ത്യയ്ക്കകത്തും പുറത്തും വൈറലായി മാറി.
Content Highlights : Neeraj Madhav celebrates birthday with daughter and wife


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..