-
കൊച്ചി: മലയാള സിനിമയിൽ ഗൂഢസംഘമുണ്ടെന്ന പരാമർശത്തിൽ ഉറച്ച് നടൻ നീരജ് മാധവ്. ഇതെക്കുറിച്ചെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിൽ അദ്ദേഹം താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നൽകിയിരുന്നു. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് നീരജ് വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.
നീരജിന്റെ വാക്കുകൾ എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണെന്നും പോസ്റ്റില്‍ പറഞ്ഞിരിക്കുന്നവരുടെ പേരുകളെടുത്ത് പറയണമെന്നും കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് സംബന്ധിച്ച് അമ്മയ്ക്ക് ഫെഫ്ക കത്തും നല്‍കിയിരുന്നു. ഫെയ്സ്ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങൾ അമ്മ സംഘടനയ്ക്ക് നൽകിയ കത്തിലും നീരജ് ആവർത്തിച്ചു. എന്നാൽ ആരുടേയും പേരെടുത്ത് പറയാതെയാണ് നീരജിന്റെ മറുപടി കത്ത്.
കത്തിന്റെ പകർപ്പ് അമ്മ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയ്ക്ക് കൈമാറി.
ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു നീരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വളര്‍ന്നു വരുന്ന നടന്‍മാരെ മുളയിലേ നുള്ളിക്കളയുന്ന പ്രവണത മലയാളസിനിമയിലുണ്ടെന്ന് തുടങ്ങി കടുത്ത വിമര്‍ശനങ്ങളാണ് നീരജ് ഉന്നയിച്ചത്. ഇത് വലിയ ചർച്ചയാവുകയും ചെയ്തു.
Content Highlights: Neeraj Madhav allegation against 'Mafia' In Malayalam Cinema, writes letter to Amma, FEFKA


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..