'നീലരാത്രി'യുടെ പോസ്റ്റർ
ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കുന്ന നീല രാത്രി എന്ന ചിത്രം ഉടനെ തുടങ്ങും. ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവര്‍ അഭിനയിച്ച ' സവാരി 'എന്ന ചിത്രത്തിനു ശേഷം അശോക് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീല രാത്രി ' എന്ന സിനിമയാണ് എല്ലാ ഇന്ത്യന്‍ ഭാഷകളിലും നിര്‍മ്മിക്കുന്നത്.
മണികണ്ഠന് പട്ടാമ്പി, ജയരാജ് വാര്യര്‍, ഹിമ ശങ്കര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായര്‍ ഒരുക്കുന്ന ചലച്ചിത്ര രംഗത്തെ ഈ അപൂര്‍വ്വ സിനിമയില്‍ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. റ്റൂ ടെന്‍ എന്റര്‍ടൈയ്ന്‍മെന്റ്സ്, ഡബ്ളിയു ജെ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അനൂപ് വേണുഗോപാല്‍, ജോബി മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രജിത്ത് നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍-സണ്ണി ജേക്കബ്, കല-മനു ജഗത്ത്, അസോസിയേറ്റ് ഡയറക്ടര്‍-സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂര്‍, വി എഫ് എക്സ്- അരുണ്‍ ലാല്‍ പോംപ്പി, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: Neelarathri Malayalam Cinema to be made in all Indian languages
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..