തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ വച്ചു നടക്കും.

കുണ്ടമന്‍കടവ് തിട്ടമംഗലത്തെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. നടന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള സഹപ്രവര്‍ത്തകരും ജനപ്രതിനിധികളും ആരാധകരും വീട്ടിലേക്ക് ഒഴുകിയെത്തി.

രാവിലെ 10 മണിയോടെ ഭൗതികശരീരം അയ്യങ്കാളി ഹാളില്‍ എത്തിച്ചു. മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കും. സംസ്ഥാന ബഹുമതികളോടെയാണ് നെടുമുടിയെ യാത്രയാക്കുന്നത്.

Content Highlights: Nedumudi Venu demise, film fraternity, fans, politician pay last tribute