Nedumi
ചെത്ത് തൊഴിലാളികളുടെ ജീവിതവും ദുരവസ്ഥയും പറയുന്ന 'നെടുമി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ നന്ദ ലക്ഷ്മണും എ.ആർ.രാജേഷുമാണ്.
പുതുച്ചേരി എം.വെൽമുരുകൻ നിർമ്മിച്ച ഈ ചിത്രം അരിശ്വർ പ്രൊഡക്ഷൻ ആണ് റിലീസിന് എത്തിക്കുന്നത്. പനയിൽ നിന്ന് കള്ള് ചെത്തുന്ന തൊഴിലാളികളുടെ ജീവിതം അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.
തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള പേരാട്ടവും ദുരവസ്ഥയുംചൂണ്ടികാണിക്കുന്ന ചിത്രം 90 കളുടെ പശ്ചാത്തലത്തിലാണ് കഥപറയുന്നത്.
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ മരക്കണം, പുതുക്കം ഗ്രാമങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. പ്രദീപ് സെൽവരാജ് ആണ് ചിത്രത്തിലെ നായകൻ. അഭിനയയാണ് നായിക. പ്രശസ്ത ബാല ആർട്ടിസ്റ്റ് ശരത് രാജും ഈ ചിത്രത്തിലുണ്ട്.
കുട്ടിപ്പുലി, കൊമ്പൻ, പുലികുത്തി പാണ്ഡി ഫെയിം രാജസിംഹൻ, കടമ്പൻ ഫെയിം പ്രീതി രമേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ, വാസുദേവൻ, ആശവ് ഉലകം, രവി, രാംകി എന്നിവരും ഈ ചിത്രത്തിലുണ്ട് ജാസ് ജെ.പിയാണ് ചിത്രത്തിലെ സംഗീതം. വിശ്വ മതി ഛായാഗ്രഹണവും രാം ശരവണൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം, മേക്കപ്പ് ദിനേശ് ഡേവിഡ്. നന്ദ ലക്ഷ്മണും ദിനേശ് ഡേവിഡുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. യദുകൃഷ്ണൻ ആർ നമ്പൂതിരിയാണ് മലയാള ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
മുരളീധരൻ വെങ്കിടേശൻ ആണ് അസിസ്റ്റന്റ് ഡയറക്ടർ, നിതിൻ സീയോ ആർഎൽ ആണ് 'നെടുമി'യുടെ മലയാള പതിപ്പിന്റെ കോർഡിനേറ്റർ. പിആർഓ ആതിര ദിൽജിത്ത്.
Content Highlights : Nedumi Malayalam Tamil Movie First Look Poster
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..