ലോക സിനിമാചരിത്രത്തിൽ ആദ്യം, മെറ്റാവേഴ്സ് വെർച്വൽ വേൾഡിൽ റിലീസ് ചെയ്ത് ഒരു മോഷൻ പോസ്റ്റർ


ചിത്രത്തിലെ ഹൊറർ  രംഗങ്ങളിലെ VFX കൈകാര്യം ചെയ്യുന്നത് ലൈഫ് ഓഫ് പൈ, എഫ് 9, ദി ലയൺ കിംഗ് എന്നി ചിത്രങ്ങളിൽ പ്രവർത്തിച്ചവരാണ്. 

നെടുളാൻ മോഷൻ പോസ്റ്ററിൽ നിന്ന്

ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി മെറ്റാവേഴ്സ് വെർച്വൽ വേൾഡിൽ റിലീസ് ചെയ്യുന്ന മോഷൻ പോസ്റ്റർ മലയാളസിനിമയ്ക്ക് സ്വന്തം.

ടെയിൽസ്‌പിൻ മൂവി പ്രൊഡക്ഷന്റെ ബാനറിൽ രാകേഷ് കാനാടി, വിനീത് വത്സലൻ, കെകെഡി സൺസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നവാഗത സംവിധായകൻ അഖിലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നെടുളാൻ' (സൺ ഓഫ് എ വിച്ച് Phase 1)എന്ന ബിഗ് ബജറ്റ് ഹൊറർ സിനിമയ്ക്കാണ് ഈ അംഗീകാരം കിട്ടിയിരിക്കുന്നത്.

ഏഷ്യൻ രാജ്യങ്ങളിലെ വിവിധ സിനിമയ്ക്ക് ഛായാഗ്രഹണം ചെയ്ത മനോ വി നാരായണൻ ആണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്. ആൻജിനോ ആൻറണിയാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനറും മെറ്റവേഴ്സ് കോഡിനേറ്ററും. ചിത്രത്തിലെ ഹൊറർ രംഗങ്ങളിലെ VFX കൈകാര്യം ചെയ്യുന്നത് ലൈഫ് ഓഫ് പൈ, എഫ് 9, ദി ലയൺ കിംഗ് എന്നി ചിത്രങ്ങളിൽ പ്രവർത്തിച്ചവരാണ്.

ഹൊററും ത്രില്ലറും ചേർന്നു ഒരുക്കുന്ന ഈ മലയാള ചിത്രത്തിൽ ആദ്യമായി IMX approved panoramic കാമറയും foley 8D with ultra എഫക്ട്സും ഉപയോഗിക്കുന്നു. ഹൊറർ രംഗങ്ങൾ മാത്രം ചിത്രീകരിക്കാൻ ഹോളിവുഡിൽ നിന്നും scary movements assigning team പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. Tardiverse എന്ന utility platform ആണ് metaverse coordinator.

Content Highlights: Nedulan Movie, Metaverse Movie Motion Poster Launch

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented