നസ്രിയ പങ്കുവച്ച ചിത്രങ്ങൾ
നടി നസ്രിയ നസീമിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് നസ്രിയ ധരിച്ചിരിക്കുന്നത്. നീരജ കോനയാണ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. അഡ്രിന്‍ സെക്വാരയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
നസ്രിയയുടെ ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന്‍, സ്രിന്ദ, പ്രയാഗാ മാര്‍ട്ടിന്‍, അനുപമ പരമേശ്വരന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. 'എന്തൊരു ഗ്ലാമര്‍' എന്താണ് ദുല്‍ഖര്‍ കുറിച്ചത്. താരങ്ങള്‍ക്ക് പുറമേ നിരവധി ആരാധകരും നസ്രിയയെ പ്രശംസിച്ച് രംഗത്തെത്തി. ഗ്ലാമറായതോടൊപ്പം തന്നെ വളരെ ക്യൂട്ടായിട്ടുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
അണ്‍ടെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയുടേതായി റിലീസ് കാത്തിരിക്കുന്നത്. നാനിയാണ് ചിത്രത്തിലെ നായകന്‍. ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമായൊരുക്കുന്ന അണ്‍ടെ സുന്ദരാനികി മൈത്രി മൂവി മേക്കേഴ്‌സാണ് നിര്‍മിക്കുന്നത്. വിവേക് സാഗറാണ് സംഗീത സംവിധാനം. രവിതേജ ഗിരിജാലയാണ് എഡിറ്റര്‍. നികേത് ബൊമ്മി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
Content Highlights: Nazriya Nazim Photoshoot, Ante sundaraniki movie, Instagram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..