ഒരുപാട് കുറ്റം പറയാനും വിമര്‍ശിക്കാനും ഫഹദ് ഒരിക്കലും അവസരം തന്നിട്ടില്ല- നസ്രിയ


നസ്രിയ, ഫഹദ് ഫാസിൽ

ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഫഹദ് ഫാസിലിലിനെ വിവാഹം ചെയ്തതെന്ന് നസ്രിയ നസീം. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ ഇതെക്കുറിച്ച് പറഞ്ഞത്. രണ്ടു പേരും പരസ്പര ബഹുമാനത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും പരസ്പരം ഒരിക്കലും മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും നസ്രിയ പറഞ്ഞു.

ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ചത്. ഞാന്‍ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാന്‍ നോക്കിയിട്ടില്ല. മുമ്പ് എങ്ങിനെയായിരുന്നുവോ അങ്ങനെ തന്നെയാണ് തുടരുന്നത്. ഞാന്‍ വന്നതുകൊണ്ട് ഫഹദ് ലൗഡര്‍ പേഴ്‌സണോ ഫഹദ് വന്നതുകൊണ്ട് ഞാന്‍ സൈലന്റ് പേഴ്‌സണോ ആയിട്ടില്ല. രണ്ടു പേരും പരസ്പര ബഹുമാനത്തോടെയാണ് മുന്നേറുന്നത്.

ഫഹദിന്റെ കഥാപാത്രങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹം കാര്യമായി അവസരം നല്‍കിയിട്ടില്ലെന്നും നസ്രിയ പറഞ്ഞു. മൂഡ് ശരിയല്ലെങ്കില്‍ തമാശയ്ക്ക് വിമര്‍ശിക്കും എന്നല്ലാതെ സീരിയസായി വിമര്‍ശിച്ചിട്ടില്ല. അങ്ങനെ വിമര്‍ശിക്കാനും കുറ്റം പറയാനും ഫഹദ് ഒരു അവസരം നല്‍കിയിട്ടില്ല. രണ്ടു പേരും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കല്യാണത്തിന് മുന്‍പും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുള്ള നായികനായകന്‍മാരാണ്.

സിനിമയില്‍ ഇടയ്ക്കിടെ ഇടവേള എടുക്കുന്നത് മനപൂര്‍വ്വമല്ലെന്നും നസ്രിയ പറഞ്ഞു. ഇടവേള തീരുമാനിച്ചെടുത്തതല്ല. ഇടയ്ക്കിടെ കഥ കേള്‍ക്കും. ഇഷ്ടപ്പെടുന്നതിന് ഓകെ പറയും. ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താലാണ് ഇടവേള വന്നത്. എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കാത്ത വ്യത്യസ്തത തോന്നാത്ത ഒന്നിനോടും ഓകെ പറയാറില്ല. വിജയം നേടാനാകാത്ത സിനിമയായാല്‍ പോലും എനിക്ക് വിശ്വാസം തോന്നിയവയില്‍ മാത്രമാണ് അഭിനയിച്ചത്- നസ്രിയ പറഞ്ഞു.

Content Highlights: Nazriya Nazim interview, Fahadh Faasil, Films, Movies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented