നടി മേഘ്ന രാജിനെയും കുഞ്ഞിനെയും സന്ദർശിച്ച് നസ്രിയ നസീമും ഫഹദ് ഫാസിലും. മേഘ്നയുടെ പ്രസവം നടന്ന ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ.
കുഞ്ഞിനായുള്ള കാത്തിരിപ്പ് ഏകദേശം നാല് മാസം പിന്നിട്ട സമയത്താണ് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം.
ഹൃദയാഘാതതത്തെ തുടർന്നായിരുന്നു അന്ത്യം. വീട്ടിൽ തളർന്നു വീണ ചിരഞ്ജീവിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: Nazriya Nazim Fahadh Faasil visit Meghna Raj and baby, Bangalore hospital