നടി നസ്രിയ നസിം തെലുങ്കിൽ നായികയാവുന്നു. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനായെത്തുന്നത് നാനിയാണ്.

നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രമാണിത്. 

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയ ആണ്.  ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങിയിട്ടിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nani (@nameisnani)

ട്രാൻസ് ആണ് നസ്രിയയുടേതായി ഒടുവിൽ തീയേറ്ററിൽ റിലീസായ ചിത്രം. വലിയൊരു ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിച്ച ട്രാൻസിൽ ഫഹദ് ഫാസിലായിരുന്നു കേന്ദ്ര കഥാപാത്രമായെത്തിയത്. ഇതുകൂടാതെ ഷംസു സയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകനിലും താരം അതിഥി വേഷത്തിലെത്തിയിരുന്നു. ​ഗ്രി​ഗറി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മണിയറയിലെ അശോകൻ ഓടിടി റിലീസായാണ് പ്രദർശനത്തിനെത്തിയത്. 

Content Highlights : Nazriya Nazim Debut Movie In Telugu Along with Nani