നസ്രിയയും നാനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു. അൺടെ സുന്ദരാനികി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയ ആണ്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്.  നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രവുമാണ്.

ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായൊരുക്കുന്ന അൺടെ സുന്ദരാനികി മൈത്രി മൂവി മേക്കേഴ്സാണ് നിർമിക്കുന്നത്. 2021 ൽ ചിത്രീകരണം ആരംഭിക്കും.

വിവേക് സാ​ഗറാണ് സം​ഗീത സംവിധാനം. രവിതേജ ​ഗിരിജാലയാണ് എഡിറ്റർ. നികേത് ബൊമ്മി ഛായാ​ഗ്രാഹണം നിർവഹിക്കുന്നു.പി.ആർ.ഒ- വംശി ശേഖർ, ആതിര ദിൽജിത്ത്

ട്രാൻസ് ആണ് നസ്രിയയുടേതായി ഒടുവിൽ തീയേറ്ററിൽ റിലീസായ ചിത്രം. വലിയൊരു ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിച്ച ട്രാൻസിൽ ഫഹദ് ഫാസിലായിരുന്നു കേന്ദ്ര കഥാപാത്രമായെത്തിയത്. ഇതുകൂടാതെ ഷംസു സയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകനിലും താരം അതിഥി വേഷത്തിലെത്തിയിരുന്നു. ​ഗ്രി​ഗറി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മണിയറയിലെ അശോകൻ ഓടിടി റിലീസായാണ് പ്രദർശനത്തിനെത്തിയത്. 

Content Highlights : Nazriya Nani Telugu Movie Ante Sundaraniki Title Poster Video