നയന്‍മാമില്‍ നിന്ന് എന്റെ ഭാര്യയിലേക്ക്; കുറിപ്പുമായി വിഘ്‌നേഷ് ശിവന്‍


നയൻതാര, വിഘ്‌നേഷ് ശിവൻ

ആദ്യം വിളിച്ചത് നയന്‍മാം, പിന്നീട് കാദംബരി, അത് തങ്കമേ എന്നായി, പിന്നെ എന്റെ ബേബി, എന്റെ ജീവന്‍, എന്റെ കണ്‍മണി, ഇന്നെന്റെ ഭാര്യ- നയന്‍താരയുടെയും തന്റെയും പ്രണയകഥ വിഘ്‌നേഷ് ശിവന്‍ ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വര്‍ണാഭമായ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും സന്നിഹിതരായിരുന്നു.

നാനും റൗഡിതാന്‍ എന്ന ചിത്രം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ നയന്‍താര എന്ന നടി വിഘ്‌നേഷ് ശിവന്റെ മനസ്സിലുണ്ടായിരുന്നില്ല. സംഗീത സംവിധായകന്‍ അനിരുദ്ധ രവിചന്ദറിനെയും സാമന്തയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയായിരുന്നു വിഘ്‌നേഷിന്റെ ലക്ഷ്യം. എന്നാല്‍ അഭിനയിക്കാനില്ലെന്ന് അനിരുദ്ധ് പറഞ്ഞതോടെ സിനിമ മുടങ്ങി.

2013 ല്‍ സംവിധായകന്‍ ഗൗതം വാസുദേവന്‍ നൗനും റൗഡി താന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗൗതം കാര്‍ത്തിക് ആയിരുന്നു ചിത്രത്തിലെ നായകന്‍. ലാവണ്യ ത്രിപതിയായിരുന്നു നായിക. എന്നാല്‍ അതും മുടങ്ങിപ്പോയി. ഒടുവില്‍ ധനുഷ് നിര്‍മാണം ഏറ്റെടുത്തതിന് ശേഷമാണ് നയന്‍താരയും വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമാകുന്നത്. നാല്‍പ്പത് ദിവസങ്ങള്‍ നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ഇരുവരും പരസ്പരം പ്രണയത്തിലാകുന്നത്. നയന്‍താരയെ സംബന്ധിച്ച് സിനിമാജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു നൗനും റൗഡി താന്‍. ഈ ചിത്രത്തിന് ശേഷമാണ് ഒരു അഭിനേത്രിയെന്ന നിലയില്‍ നയന്‍താരയെ ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ തേടിവരുന്നത്. വര്‍ഷങ്ങളായി തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേത്രി നയന്‍താരയാണ്.

Content Highlights: Nayanthara Vignesh Shivan ​wedding, emotional Instagram post, love story

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented