വിഗ്നേഷ് ശിവൻ-നയൻതാര, ചിത്രത്തിന്റെ പോസ്റ്റർ | photo: instagram/wikkiofficial, Twitter/rowdy pictures
പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് നയന്‍താരയുടെയും സംവിധായകന്‍ വിഗ്‌നേഷ് ശിവന്റെയും നിര്‍മാണക്കമ്പനി റൗഡി പിക്‌ചേഴ്‌സ്. ഗുജറാത്തി ചിത്രമായ 'ശുഭ് യാത്ര'യുടെ പ്രഖ്യാപനമാണ് കമ്പനി നടത്തിയിരിക്കുന്നത്.
തമിഴ് സിനിമകള്‍ മാത്രം ചെയ്തിട്ടുള്ള റൗഡി പിക്‌ചേഴ്‌സിന്റെ മറ്റ് ഭാഷയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് 'ശുഭ് യാത്ര'. ചിത്രം ഏപ്രില്‍ 28-ന് തിയേറ്ററുകളിലെത്തും.
മനീഷ് സൈനിയാണ് 'ശുഭ് യാത്ര' സംവിധാനം ചെയ്യുന്നത്. മല്‍ഹര്‍ തക്കര്‍, മോണാല്‍ ഗുജ്ജാര്‍, ദര്‍ശന്‍ ജരിവല്ല, ഹിതു കനോഡിയ, അര്‍ച്ചന്‍ ത്രിവേദി, ഹെമിന്‍ ത്രിവേദി, മഗന്‍ ലുഹാര്‍, സുനില്‍ വിശ്രാണി, ജയ് ഭട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
നയന്‍താരയെ നായികയാക്കി വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന ഹിറ്റ് ചിത്രത്തിനുശേഷമാണ് 'റൗഡി പിക്ചേഴ്സ്' എന്ന പേരില്‍ ഇരുവരും നിര്‍മാണക്കമ്പനി തുടങ്ങിയത്. നെട്രിക്കണ്‍, കൂഴാങ്കല്‍ തുടങ്ങിയ സിനിമകള്‍ ഈ ബാനറില്‍ നിര്‍മിച്ചവയാണ്.
Content Highlights: Nayanthara Vignesh Shivan's Gujarati production 'Shubh Yatra' release date announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..