നയന്‍താര-വിഘ്നേഷ് വിവാഹം നടന്നത് 6 വര്‍ഷംമുന്‍പ്; വാടകഗര്‍ഭംധരിച്ചത് നടിയുടെ ബന്ധുവെന്ന് റിപ്പോർട്ട്


നീണ്ട ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ ഈ വർഷം ജൂൺ ഒമ്പതിനാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്. തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നകാര്യം ഒക്ടോബർ 9-നായിരുന്നു ഇവർ വെളിപ്പെടുത്തിയത്.

Nayanthara and Vignesh Shivan | Photo: ANI, https://twitter.com/VigneshShivN

ചെന്നൈ: താരദമ്പതികളായ നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വാടക ഗർഭധാരണത്തെക്കുറിച്ചുള്ള വിവാദങ്ങൾക്കും തമിഴ്നാട് ആരോഗ്യവകുപ്പിന്റെ അന്വേഷണങ്ങൾക്കുമിടെ വീണ്ടും ട്വിസ്റ്റ്. നയൻതാര- വിഘ്നേഷ് ശിവന്‍ ദമ്പതിമാർക്കുവേണ്ടി ഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവാണെന്ന് താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് സത്യവാങ്മൂലം സമർപ്പിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമമായ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹം ആറു വർഷം മുമ്പുതന്നെ നടന്നിരുന്നു. ഇവർക്കു വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവും വിദേശത്ത് താമസക്കാരിയുമായ സ്ത്രീയാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടില്‍ പറയുന്നു. വിവാഹത്തിന്റേയും വാടക ഗർഭധാരണത്തിന്റേയും രേഖകളും ഇവർ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയതായാണ് വിവരം.നീണ്ട ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ ഈ വർഷം ജൂൺ ഒമ്പതിനാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്. തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നകാര്യം ഒക്ടോബർ 9-നായിരുന്നു ഇവർ വെളിപ്പെടുത്തിയത്.

വർഷങ്ങൾ നീണ്ട ചർച്ചയ്ക്കുശേഷം കഴിഞ്ഞ വർഷമാണ് വാടക ഗർഭധാരണ നിയന്ത്രണ നിയമം (2021) പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച്, നിയമപരമായി വിവാഹിതരായ ദമ്പതികൾക്ക് നിശ്ചിത കാലപരിധി കഴിഞ്ഞശേഷമേ കുഞ്ഞിനുവേണ്ടി ഗർഭപാത്രം വാടകയ്ക്കെടുക്കാൻ അനുമതി ലഭിക്കൂ. സ്വാഭാവിക രീതികളിൽ ഗർഭധാരണം സാധ്യമല്ലെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും വേണം.

സംഭവം വിവാദമായതിന് പിന്നാലെ വിഷയം ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരദമ്പതിമാർ നിയമലംഘനങ്ങൾ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

Content Highlights: Nayanthara-Vignesh Shivan Legally Married Six Years Ago, Surrogate Mother Actress's Relative: Report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented