തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. വിഘ്നേഷ് ശിവന്‍ ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താര നായികയായെത്തിയത് മുതലാണ് ഗോസിപ്പുകള്‍ തുടങ്ങുന്നത്. എന്നാൽ, ഇതൊന്നും   നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ഇരുവരും മുതിര്‍ന്നില്ല.

ഇതിനിടെ നയന്‍താരക്കൊപ്പം അമേരിക്കയില്‍ അവധി ആഘോഷിച്ച ചിത്രങ്ങള്‍ പുറത്ത് വിട്ട് ഗോസിപ്പുകൾക്ക് ഒന്നുകൂടി ആക്കം കൂട്ടിയിരിക്കുകയാണ് വിഘ്‌നേഷ്.

'യുഎസ്എ ക്ക് വിട, ഞങ്ങള്‍ക്ക് തന്ന മനോഹരമായ കുറച്ച് നല്ല നിമിഷങ്ങള്‍ക്ക് നന്ദി. ഉടനെ തിരികെ വരാം. നമ്മള്‍ അടുത്തു തന്നെ വീണ്ടും കണ്ടുമുട്ടും'- വിഘ്‌നേഷ് കുറിച്ചു

നയന്‍സും വിഘ്‌നേഷും വിവാഹിതരാകാന്‍ പോകുന്നുവെന്ന പ്രചരണം ശക്തമാണ്. രണ്ട് കുടുംബങ്ങളുടെയും ആശീര്‍വാദത്തോടെ വിദേശത്ത് വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് വിഘ്നേഷോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല.

നടന്‍ പ്രഭുദേവയും നയന്‍താരയും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമരാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറയുമെന്നായിരുന്നു നയന്‍സ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല. പ്രഭുദേവയുമായി വേര്‍പിരിഞ്ഞ നയന്‍സ് വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മില്‍.

 Content Highlights: nayanthara vignesh shivan in America tour Vighnesh sivan twitter