വാടക ഗർഭധാരണം: അന്വേഷണത്തിലെ കണ്ടെത്തലുകൾ ഇന്ന് വെളിപ്പെടുത്തും


മാതാപിതാക്കളായ സന്തോഷം അറിയിച്ചുകൊണ്ട് നയൻതാര സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രം

ചെന്നൈ: നടി നയൻതാരയുടെ വാടകഗർഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ ബുധനാഴ്ച വൈകീട്ട് നാലിന് വിശദീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ കണ്ടെത്തലുകളാണ് വിശദീകരിക്കുന്നത്. വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും ഇതിന്റെപേരിൽ നയൻതാര ചികിത്സ തേടിയ ആശുപത്രിയ്ക്കെതിരേ നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതിന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണമില്ല.

നയൻതാരയുടെയും ഭർത്താവ് വിഘ്‌നേഷ് ശിവന്റെയും വിശദീകരണത്തെത്തുടർന്ന് അന്വേഷണം അവസാനിപ്പിക്കുമെന്ന വാർത്തകൾ ആരോഗ്യവകുപ്പ് തള്ളിയിരുന്നു.ആറ് വർഷംമുമ്പ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നെന്നും വാടക ഗർഭധാരണത്തിനായി കഴിഞ്ഞ വർഷം അപേക്ഷിച്ചിരുന്നെന്നും നയൻതാരയും വിഘ്‌നേഷും അറിയിച്ചെന്നുള്ള വാർത്തകളാണ് ആരോഗ്യവകുപ്പ് നിഷേധിച്ചത്. ഇരുവരുടെയും ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

Content Highlights: nayanthara vighnesh Sivan surrogacy controversy tamil nadu health department enquiry report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented