ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍. ഒട്ടനവധി രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴല്‍' എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പമാണ് നയന്‍താര വേഷമിടുന്നത്.

എസ്. സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. 

.........”NIZHAL”........ Happy to announce and unveil the title poster of my next with a bunch of talents along with the ravishing Nayanthara!!

Posted by Kunchacko Boban on Saturday, 17 October 2020

ദീപക് ഡി മേനോന്‍ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റില്‍ ഡിസൈൻ,  മേക്കപ്പ്- റോണക്‌സ് സേവ്യര്‍.

Content Highlights: Nayanthara to Act in Malayalam Nizhal Movie Kunchako Boban, Appu N. Bhattathiri