തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ചെന്നൈയിലെ കുമരന്‍ ആശുപത്രിയില്‍ നിന്ന് വാക്‌സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ വിഘ്‌നേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

'ദയവായി എല്ലാവരും വാക്‌സീന്‍ എടുക്കമെന്നും ജാഗ്രതയോടെ കോവിഡിനെതിരെ പോരാടണ'മെന്നുമുള്ള കുറിപ്പോടെയാണ് വിഘ്‌നേശ് ശിവന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. തൊട്ടുപിന്നാലെ ചിത്രത്തിനെതിരേ വിമര്‍ശനവും ട്രോളുമായി ഒട്ടനവധിപേര്‍ രംഗത്തെത്തി. നയന്‍താരയുടെ ചിത്രത്തില്‍ സിറിഞ്ചും മരുന്നും ഇല്ലെന്നും വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുകയാണെന്നുമാണ് ആരോപണം. 

ഇത് വലിയ ചര്‍ച്ചയായതോടെ നയന്‍താരയോടടുത്ത വൃത്തങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി. ചിത്രത്തിന്റെ മാഗ്നിഫൈഡ് വേര്‍ഷന്‍  പോസ്റ്റ് ചെയ്തായിരുന്നു പ്രതികരണം. സൂക്ഷിച്ച് നോക്കിയാല്‍ സിറിഞ്ച് കാണാമെന്നും നയന്‍താര വാക്‌സിന്‍ സ്വീകരിച്ചത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടികൂടിയാണെന്നും വ്യക്തമാക്കി.