നയൻതാര | ഫോട്ടോ: ഡി. നരേന്ദ്രൻ | മാതൃഭൂമി
സിനിമയിലെ കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് എല്ലാവർക്കും അറിയാം. പ്രമുഖരായ പല നടിമാരും തങ്ങൾ നേരിടേണ്ടിവന്ന ദുരനുഭവങ്ങളേക്കുറിച്ച് പലതവണകളിലായി തുറന്നുപറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ തനിക്കും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി നയൻതാര.
ഒരു അഭിമുഖത്തിനിടെയാണ് കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് നയൻതാര തുറന്നുപറഞ്ഞത്. കരിയറിന്റെ തുടക്കത്തിലായിരുന്നു സംഭവം. ഒരു സിനിമയിൽ പ്രധാനപ്പെട്ട വേഷം തരാമെന്നും അതിന് ചില വിട്ടുവീഴ്ചകൾ ചെയ്യണമെന്നും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നയൻതാര പറഞ്ഞു. എന്നാൽ സ്വന്തം കഴിവിൽ വിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നും താരം വ്യക്തമാക്കി.
സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്ക്രീനിലെത്തി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയ നടിയാണ് നയൻതാര. മലയാളത്തിൽ തുടക്കം കുറിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ എത്തിനിൽക്കുകയാണ് നയൻതാരയുടെ സിനിമാ ജീവിതം. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെ ഹിന്ദി സിനിമാ ലോകത്തേക്കും പ്രവേശിക്കാനിരിക്കുകയാണ് അവർ. നിലവിൽ മക്കൾക്കായി സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നയൻതാര.
നേരത്തേ നടി അനുഷ്ക ഷെട്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ രംഗത്തെത്തിയിരുന്നു. അഭിനയിക്കാനുള്ള കഴിവ് കണക്കിലെടുക്കാതെ ചിലർ നടിമാരെ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് അനുഷ്ക ഷെട്ടി പറഞ്ഞത്.
Content Highlights: Nayanthara Interview, Nayanthara about casting couch experience
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..