95 മിനിറ്റ്, തിയേറ്ററുകളിൽ ഇടവേളയുണ്ടാവില്ല; വിറപ്പിക്കാൻ നയൻ താരയുടെ 'കണക്റ്റ്'


മായ, ​ഗെയിം ഓവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കണക്റ്റ്.

കണക്റ്റ് സിനിമയുടെ ടീസറിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഹൊറർ സിനിമകൾക്ക് പഞ്ഞമില്ലാത്ത തമിഴ് സിനിമയിലേക്ക് പേടിപ്പിച്ച് വിറപ്പിക്കാൻ ഒരു ചിത്രംകൂടിയെത്തുന്നു. നയൻതാര നായികയാവുന്ന കണക്റ്റ് എന്ന ഏറ്റവും പുതിയ ചിത്രമാണത്. സിനിമയുടെ ടീസർ ശ്രദ്ധേയമാവുകയാണ്.

മായ, ​ഗെയിം ഓവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കണക്റ്റ്. ഭീതിപ്പെടുത്തുന്ന രം​ഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. 95 മിനിറ്റ് ദൈർഘ്യമുള്ള സിനിമയ്ക്ക് തിയറ്ററുകളിൽ ഇടവേള ഉണ്ടാകില്ല.

അനുപം ഖേർ, സത്യരാജ്, വിനയ് റായ്, നഫിസ ഹനിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംവിധായകനും കാവ്യാ രാംകുമാറും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

മണികണ്ഠൻ കൃഷ്ണമാചാരിയാണ് ഛായാഗ്രാഹകൻ. പൃഥ്വി ചന്ദ്രശേഖർ സം​ഗീത സംവിധാനവും റിച്ചാർഡ് കെവിൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ വിഘ്നേഷ് ശിവൻ നിർമിക്കുന്ന ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലെത്തും.

Content Highlights: nayanthara new movie connect teaser, vignesh sivan, ashwin saravanan, anupam kher


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented