നയൻതാര നായികയായെത്തിയ തമിഴ് ചിത്രം കോലമാവ് കോകില ബോളിവുഡിലേക്ക് റീമെയ്ക്ക് ചെയ്യുന്നു. ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായി എത്തുക എന്നാണ് റിപ്പോർട്ടുകൾ.

സിദ്ധാർഥ് സെൻ​ഗുപ്തയാണ് ചിത്രം ബോളിവുഡിൽ ഒരുക്കുന്നത്. ജനുവരി ഒൻപതിന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും ചിത്രീകരണത്തിനായി ജാൻവി പഞ്ചാബിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

കോലമാവ് കോകിലയുടെ കഥയിൽ ബോളിവുഡിന് ചേരുന്ന മാറ്റങ്ങൾ വരുത്തിയാകും റീമെയ്ക്ക് ഒരുങ്ങുക. ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ മിഡിൽ ക്ലാസ് കുടുംബത്തിലെ സാധാരണ പെണ്‍കുട്ടിയായാണ്‌ ജാൻവി എത്തുക.

2018ലാണ് കോലമാവ് കോകില റിലീസാകുന്നത്. അമ്മയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ മയക്കുമരുന്ന് സംഘത്തിന്റെ കണ്ണിയായി മാറുന്ന കോകില എന്ന പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ നയന്‍താര വേഷമിട്ടത്. നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത് . യോഗി ബാബു, ശരണ്യ പൊന്‍വണ്ണന്‍, ആര്‍എസ് ശിവാജി, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു

Content Highlights : Nayanthara Movie Kolamavu Kokila Remake in bollywood jhanvi Kapoor In lead role