സിനിമയ്ക്ക് പുറമെ ബിസിനസ് രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്ന കത്രീന കൈഫിന് പിന്തുണയേകി നയന്‍താര. കത്രീന കേയ് ബ്യൂട്ടി എന്ന പേരില്‍ പുറത്തിറക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പ്രചരണ പരിപാടിയുടെ പരസ്യത്തില്‍ വേഷമിട്ടിരിക്കുകയാണ് താരം. നയന്‍താരയ്ക്ക് പുറമേ ബാഡ്മിന്റണ്‍ താരം സൈനാ നേവാളും പരസ്യത്തില്‍ വേഷമിട്ടിരിക്കുന്നു. നടന് ഹൃത്വിക് റോഷനാണ് ഈ പ്രമോ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചിരിക്കുന്നത്.
'തെന്നിന്ത്യയുടെ പകിട്ടേറിയ സൂപ്പര്‍ താരം നയന്‍താര. തന്റെ തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും മുംബൈ വരെ വന്ന് കേയ് ബ്യൂട്ടി കാംപെയ്നിന്റെ ഭാഗമായതില്‍ ഒരുപാടൊരുപാട് നന്ദി. ഉദാരമനസ്കയും സൗമ്യയുമാണ് അവര്‍- നയന്‍താരയുടെ ചിത്രം പങ്കുവച്ച് കത്രീന കുറിച്ചു.
പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ നൈകയുമായി ചേര്‍ന്നാണ് കത്രീന കേയ് ബൈ ആരംഭിച്ചിരിക്കുന്നത്. തന്റെ വലിയ സ്വപ്നമാണ് ഇതിലൂടെ പൂവണിഞ്ഞതെന്ന് കത്രീന പറഞ്ഞു.
Content Highlights: Nayanthara launches beauty products for katrina kaif, kay beauty, Nykaa, Saina Nehwal, Hrithik Roshan