Mohanraja, Nayanthara
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ തെലുഗു പതിപ്പ് ഗോഡ്ഫാദർ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രം മോഹൻരാജയാണ് സംവിധാനം ചെയ്യുന്നത് .
മലയാളത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കിൽ എത്തുന്നത് നയതാരയാണ്. ഇപ്പോൾ ചിത്രത്തിൽ നിന്നുള്ള നയൻതാരയുടെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ.
നയൻതാരയ്ക്കൊപ്പമുള്ള പ്രധാന ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞെന്നും അടുപ്പിച്ച് മൂന്നാം തവണയാണ് നയൻതാരയ്ക്കൊപ്പം ചിത്രം ചെയ്യുന്നതെന്നും മോഹൻരാജ ഫെയ്സ്ബുക്കിൽ കുറിച്ചു. തനി ഒരുവനും വേലൈക്കാരനുമാണ് ഇതിന് മുമ്പ് മോഹൻരാജയും നയൻതാരയും ഒന്നിച്ച ചിത്രങ്ങൾ.
എസ്. തമന് ആണ് ഗോഡ്ഫാദറിന്റെ സംഗീത സംവിധാനം. കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍, ആര്.ബി.ചൗധരി, എന്‍.വി.പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും എസ് തമന് സംഗീതവും കൈകാര്യം ചെയ്യുന്നു.
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണിത്. പൃഥ്വിരാജും മോഹന്‍ലാലും കൈകോര്‍ത്ത ലൂസിഫര്‍ മലയാളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights : Nayanthara in Telugu remake of Lucifer Godfather movie starring Chiranjeevi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..