നിങ്ങളുടെ ലിസ്റ്റിലില്ല, അതു തന്നെയാണ് നയന്‍താരയുടെ മഹത്വം; കരണിന്  രൂക്ഷ വിമര്‍ശനം


കരൺ ജോഹർ, നയൻതാര

നയന്‍താരയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനെതിരെ രൂക്ഷവിമര്‍ശനം. കോഫിവിത്ത് കരണ്‍ എന്ന ഷോയുടെ ഏഴാം സീസണില്‍ നടി സാമന്തയും നടന്‍ അക്ഷയ് കുമാറും അതിഥികളായെത്തിയപ്പോള്‍ കരണ്‍ നടത്തിയ പരാമര്‍ശമാണ് നയന്‍താരയുടെ ആരാധകരെ ചൊടിപ്പിച്ചത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നടിയാരാണെന്ന് കരണ്‍ ചോദിച്ചപ്പോള്‍ നയന്‍താരയുടെ പേരാണ് സമാന്ത പറഞ്ഞത്. 'കാത്തു വാക്കുലെ രണ്ടു കാതല്‍' എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു സാമന്തയുടെ മറുപടി.

എന്നാല്‍ 'അവര്‍ (നയന്‍താര) എന്റെ ലിസ്റ്റില്‍ ഇല്ല' എന്നാണ് കരണ്‍ മറുപടി പറഞ്ഞത്. ഓര്‍മാക്‌സ് മീഡിയ ലിസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. ഇന്ത്യയിലെ ഒന്നാം നമ്പര്‍ അഭിനേത്രിയായി സാമന്തയുടെ പേരാണ് ലിസ്റ്റിലുള്ളതെന്ന് കരണ്‍ പറഞ്ഞു. ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിനു തൊട്ടുപിന്നാലെ നയന്‍താരയുടെ ആരാധകര്‍ കരണ്‍ ജോഹറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. നയന്‍താരയോട് കരണ്‍ അനാദരവ് കാട്ടിയെന്നും ആരാധകര്‍ പറയുന്നു. 'നിങ്ങളുടെ ലിസ്റ്റില്‍ ഇല്ലാത്തതാണ് അവരുടെ മഹത്വമെന്ന് ചിലര്‍ കുറിച്ചു.

നയന്‍താരയുടെ സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഇതൊന്നും ഓര്‍മയില്ലേയെന്നും അവര്‍ ചോദിക്കുന്നു. കരണ്‍ ജോഹറിന്റെ കമ്പനി നിര്‍മിക്കുന്ന 'ഗുഡ് ലക്ക് ജെറി' എന്ന ചിത്രത്തെ ചൂണ്ടിക്കാട്ടിയാണ് ഈ വിമര്‍ശനം. നയന്‍താര അഭിനയിച്ച 'കോലമാവ് കോകില'യുടെ റീമേക്ക് ആണിത്. കരണ്‍ ഓര്‍മാക്സ് മീഡിയ ലിസ്റ്റിനെക്കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കില്ലെന്നും അനുകൂലിക്കുന്നവര്‍ പറയുന്നു.

Content Highlights: Nayanthara Fans criticize Karan Johar Comment On actress, Koffee With Karan 7, Samantha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented