ജന്മദിനമാഘോഷിച്ച് സൂപ്പർ സ്റ്റാർ; ആരാധകർക്ക് സമ്മാനമായി രണ്ട് സർപ്രൈസുകൾ


ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സംബന്ധിച്ച രണ്ട് സർപ്രൈസുകളാണ് പുറത്ത് വിട്ടിരിക്കുന്നത്

Photo | Facebook

മുപ്പത്തിയാറാം ജന്മദിനമാഘോഷിക്കുകയാണ് തെന്നിന്ത്യയുടെ സൂപ്പർ താരം നയൻതാര. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്ന് രം​ഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സംബന്ധിച്ച രണ്ട് സർപ്രൈസുകളാണ് പുറത്ത് വി്ടിരിക്കുന്നത്.

നയൻതാരയും, മലയാളത്തിന്റെ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.ആൻറോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെൻറ്പോൾ മൂവീസ് എന്നിവയുടെ ബാനറുകളിൽ ആൻറോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ഛായാഗ്രഹണം ദീപക് ഡി മേനോൻ. സംഗീതം സൂരജ് എസ് കുറുപ്പ്.

Happy Birthday Superstar | #Nayanthara #Nizhal #HBDNayanthara #Appu01Nizhal

Posted by Nizhalmovie on Tuesday, 17 November 2020

സംവിധായകനൊപ്പം അരുൺലാൽ എസ്.പിയും ചേർന്നാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈൻ, മേക്കപ്പ് റോണക്സ് സേവ്യർ.പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊഡുത്താസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ,പി.ആർ.ഓ: പി.ശിവപ്രസാദ്, ജിനു വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്,ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി.പൂർണ്ണമായും എറണാകുളവും പരിസരവുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

മിലിന്ദ് റാവുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന നയൻസിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം നേട്രിക്കണ്ണിൻ‌റെ ടീസറും താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങി. നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനാണ് റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്

കാർത്തിക് ​ഗണേഷ് ആണ് ഛായാ​ഗ്രഹണം. ​ഗിരീഷാണ് സം​ഗീതം നൽകുന്നത്. എഡിറ്റിങ്ങ് ലോറൻസ് കിഷോർ. കൊറിയൻ ത്രില്ലറിന്‌റെ ഒഫീഷ്യൽ റീമേക്കായ ചിത്രത്തിൽ കാഴ്ച്ച തകരാറുള്ള പെൺകുട്ടിയായാണ് നയൻതാരയെത്തുന്നത്.

Content Highlights : Nayanthara Birthday Nizhal Movie Poster And Netrikann Teaser


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented