‘എന്നുംവേണം പിന്തുണ,’ നന്ദിയറിയിച്ച് നയൻതാരയും വിഘ്‌നേഷും


‘നാനും റൗഡി താൻ’ എന്ന സിനിമയുടെ കഥ പറയാൻ ആദ്യമായി നയൻതാരയെ നേരിൽകണ്ട അതേ ഹോട്ടലിലാണ് ശനിയാഴ്ച മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നുവെന്നത് ആകസ്മികമായി തോന്നുന്നുവെന്ന് വിഘ്നേഷ് ശിവൻ പറഞ്ഞു.

നയൻതാരയും വിഘ്‌നേഷ് ശിവനും ശനിയാഴ്ച ചെന്നൈയിൽ മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നു | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ചെന്നൈ: ഇത്രയുംകാലം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഏറെനന്ദിയുണ്ടെന്നും ഇനിയും ഒപ്പം നിൽക്കണമെന്നും നടി നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും. വ്യാഴാഴ്ച വിവാഹിതരായ ഇരുവരും ചെന്നൈയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

‘നാനും റൗഡി താൻ’ എന്ന സിനിമയുടെ കഥ പറയാൻ ആദ്യമായി നയൻതാരയെ നേരിൽകണ്ട അതേ ഹോട്ടലിലാണ് ശനിയാഴ്ച മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നുവെന്നത് ആകസ്മികമായി തോന്നുന്നുവെന്ന് വിഘ്നേഷ് ശിവൻ പറഞ്ഞു.

‘‘ഇത്രയുംകാലം നിങ്ങൾ നൽകിയ സ്നേഹത്തിന് ഒരുപാട് നന്ദി. ഇനിയും ഞങ്ങൾ രണ്ടുപേരുടെയും വളർച്ചയിൽ പിന്തുണയുമായി ഒപ്പമുണ്ടാകണം’’ - നവദമ്പതിമാർ പറഞ്ഞു. വിവാഹ ചടങ്ങുകളുടെ സംപ്രേഷണം സ്ട്രീമിങ് കമ്പനിക്കു നൽകിയതുൾപ്പെടെ മറ്റു ചോദ്യങ്ങൾക്കൊന്നും നയൻതാരയും വിഘ്‌നേഷും മുപടി നൽകിയില്ല.

അതേസമയം നയൻതാരയുടെ വിവാഹം റിലീസ് ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കി എന്നാണ് വിവരം. ഡിജിറ്റൽ അവകാശത്തിനായി 25 കോടി നൽകിയെന്നുമാണ് സ്ഥിരികരിക്കാത്ത റിപ്പോർട്ട്.

വിവാഹത്തിനെത്തിയ അതിഥികൾക്ക് മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് നയൻതാര മുറികൾ ബുക്ക് ചെയ്തിരുന്നത്. വിവാഹത്തിനെത്തിയ ഓരോരുത്തർക്കും 3500 രൂപ വീതം ചെലവഴിച്ചാണ് ഭക്ഷണം നൽകിയത്. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകൾ, മുംബൈയിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡുകൾ എന്നിവയും ഒരുക്കിയിരുന്നു.

വിഘ്നേഷിന്റെയും നയൻതാരയുടെയും വിവാഹ എപ്പിസോഡുകൾ സംവിധായകൻ ഗൗതം മേനോനാണ് അണിയിച്ചൊരുക്കുന്നതെന്നും നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു.

Content Highlights: Nayanthara Vignesh Sivan Marriage, Nayanthara Vignesh Sivan Press Meet, Nanum Rowdy Than

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented