നയന്‍താരയും ഭര്‍ത്താവും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്


2021 നവംബറിലാണ് വിഗ്നേഷ് ശിവനും നയന്‍താരയും വാടക ഗര്‍ഭധാരണത്തിനായി യുവതിയുമായി കരാറില്‍ ഒപ്പിട്ടത്. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ചികിത്സ.

മാതാപിതാക്കളായ സന്തോഷം അറിയിച്ചുകൊണ്ട് നയൻതാര സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രം

ചെന്നൈ: സിനിമാതാരം നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്. വാടകഗര്‍ഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ബുധനാഴ്ച വൈകീട്ട് പുറത്തുവിട്ടു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

റിപ്പോര്‍ട്ട് പ്രകാരം 2016 മാര്‍ച്ചില്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാടക ഗര്‍ഭധാരണത്തിനുള്ള കരാറില്‍ ഒപ്പിടുന്നതിന് മുന്‍പ് ഇരുവരും ഈ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത അന്വേഷണത്തിലൂടെ ഉറപ്പായെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഐ.സി.എം.ആര്‍ നിര്‍ദേശപ്രകാരമുള്ള മാര്‍ഗനിര്‍ദേശമെല്ലാം പാലിച്ചുകൊണ്ടാണ് വാടക ഗര്‍ഭധാരണം നടത്തിയതെന്നും ആരോഗ്യവകുപ്പ് പറയുന്നു. വാടക ഗര്‍ഭധാരണത്തിനായി മുന്നോട്ട് വന്ന സ്ത്രീയും നിര്‍ദേശങ്ങള്‍ എല്ലാം തന്നെ പാലിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.2021 നവംബറിലാണ് വിഗ്നേഷ് ശിവനും നയന്‍താരയും വാടക ഗര്‍ഭധാരണത്തിനായി യുവതിയുമായി കരാറില്‍ ഒപ്പിട്ടത്. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ചികിത്സ. വാടക ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് അന്ത്യം കുറിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.

Content Highlights: Nayanthara and Vignesh Sivan have not violated surrogacy laws says Tamil Nadu Health Departent


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented