വിഘ്‌നേഷ് ശിവൻ, നയൻതാര
തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തിൽ ചില തമിഴ് പത്രങ്ങളിൽ വന്ന വാർത്തകൾ സത്യമല്ലെന്ന് റിപ്പോർട്ട്. തമിഴ്‌നാട്ടില്‍ കോവിഡ് 19ന്റെ വ്യാപനം അധികമാണെന്നിരിക്കേയാണ് നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ചെന്നൈയില്‍ കോവിഡ് വ്യാപനം ശക്തിയേറുകയാണ്. ചെന്നൈയിലെ രണ്ട് ഹോട്ട്‌സ്‌പോട്ടുകളായ കോടമ്പാക്കം, വത്സരവാക്കം എന്നീ സ്ഥലങ്ങളിലാണ് തമിഴ് സിനിമാതാരങ്ങള്‍ ഏറെയും താമസിക്കുന്നത്. ഇതിനു പിന്നാലെയാണ് ചില തമിഴ് സംവിധായകര്‍ക്കും താരങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.
ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാർത്തയാണെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
'കാതു വാക്കുല രണ്ടു കാതല്‍' എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് വിഗ്നേശ് ശിവൻ.
Content Highlights : nayanthara and vignesh sivan covid 19 reports
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..