നയൻതാരയും വിഘ്നേഷ് ശിവനും | ഫോട്ടോ: www.instagram.com/wikkiofficial/
ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും. ഇൻസ്റ്റാഗ്രാമിലൂടെ നയൻതാരക്കും കുഞ്ഞുങ്ങൾക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. ഉയിർ, ഉലകം എന്നിങ്ങനെയാണ് കുഞ്ഞുങ്ങളെ വിഘ്നേഷ് വിശേഷിപ്പിച്ചിരിക്കുന്നത്.
“ഉയിർ, ഉലകം, നയൻ, വിക്കി & കുടുംബം നിങ്ങൾക്ക് ക്രിസ്മസ് ആശംസകളും പുതുവത്സരാശംസകളും നേരുന്നു. സമൃദ്ധമായ സ്നേഹം! നിങ്ങൾ എപ്പോഴും സ്വപ്നം കണ്ട ഒരു ജീവിതം നയിക്കാൻ എല്ലാവർക്കും എല്ലാ സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ദൈവത്തോട് പ്രാർഥിക്കുന്നു! ദൈവം അനുഗ്രഹിക്കട്ടെ.”–ചിത്രം പങ്കുവച്ച് വിഘ്നേഷ് ശിവൻ കുറിച്ചു.
2021 ജൂണിൽ വിവാഹിതരായ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഒക്ടോബറിലാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. വാടകഗർഭധാരണം വഴിയാണ് കുഞ്ഞ് ജനിച്ചത് എന്നത് ഏറെ ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. കാത്തുവാക്കുല രണ്ട് കാതൽ ആണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ.
മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ്, തമിഴിൽ അശ്വിൻ ശരവണൻ സംവിധാനം ചെയ്ത കണക്റ്റ് എന്നിവയാണ് നയൻതാരയുടേതായി തിയേറ്ററുകളിലെത്തിയത്. അറ്റ്ലി സംവിധാനം ചെയ്ത ജവാനിൽ ഷാരൂഖ് ഖാന്റെ നായികയാവുന്നത് നയൻ ആണ്.
Content Highlights: nayanthara and vignesh sivan celebrates christmas with twin babies, uyir and ulagam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..