കോവിഡ് വാക്സീൻ സ്വീകരിച്ച് തെന്നിന്ത്യൻ താരം നയൻതാര. സംവിധായകനും നയൻതാരയുടെ സുഹൃത്തുമായ വിഘ്നേശ് ശിവനൊപ്പമാണ് താരം വാക്സിൻ സ്വീകരിക്കാൻ എത്തിയത്. ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ നിന്നാണ് ഇരുവരും വാക്സീൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

'ദയവായി എല്ലാവരും വാക്സീൻ എടുക്കമെന്നും ജാഗ്രതയോടെ കോവിഡിനെതിരെ പോരാടണ'മെന്നുമുള്ള കുറിപ്പോടെയാണ് വിഘ്നേശ് ശിവൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

തമിഴകത്തിന് ഏറ്റവും പ്രിയപ്പെട്ട പ്രണയ ജോഡികളാണ് വിഘ്നേശും നയൻതാരയും. ഇരുവരുടെയും ഭാഗത്ത് നിന്നും ഇതിന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും വിഘ്നേഷ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച നയൻസിനൊപ്പമുള്ള ചിത്രങ്ങളും മറ്റും ആ പ്രണയം പറയാതെ പറയുന്നതായിരുന്നു. വിഘ്നേഷ് സംവിധാനം ചെയ്ത വിജയ് സേതുപതി നയൻതാര ജോഡികൾ ഒന്നിച്ച നാനും റൗഡി താൻ എന്ന ചിത്രത്തോടെയാണ് ഇവർ പ്രണയത്തിലാവുന്നത്

രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയൻതാരയുടെ പുതിയ പ്രോജക്ട്. ഇതിന് പുറമേ വിഘ്നേശ് ശിവൻ ഒരുക്കുന്ന കാത്തു വാക്കുല രണ്ട് കാതലിലും നയൻസ് വേഷമിടുന്നുണ്ട്.

Content Highlights : Nayanthara And Vignesh Shivan recieves Covid Vaccine