തെരുവിൽ കഴിയുന്നവർക്ക് സഹായവുമായി നയൻതാരയും വിഘ്നേഷും; വീഡിയോ


ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണെങ്കിലും നയൻതാര പൊതുസ്ഥലങ്ങളിൽ എത്തുന്നത് അപൂർവ്വമാണ്.

നയൻതാരയും വിഘ്നേഷും | ഫോട്ടോ: എ.എൻ.ഐ

തെരുവിൽ കഴിയുന്നവർക്ക് പുതുവർഷത്തിൽ സഹായവുമായി നേരിട്ടെത്തി നയൻതാരയും വിഘ്നേഷ് ശിവനും. റോഡരികിൽ കഴിയുന്നവർക്ക് അടുത്തെത്തി സമ്മാനപ്പൊതികൾ കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായെത്തിയത്. വളരെ മഹത്തരമായ കാര്യമാണെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതുകൊണ്ടൊക്കെയാണ് നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്നുവിളിക്കുന്നതെന്ന് മറ്റൊരു പ്രതികരണം. അതേസമയം ഈ വീഡിയോയെ വിമർശിക്കുന്നവരും ഏറെയാണ്. ഇത്തരം വീഡിയോകളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ഇവർ പറയുന്നത്.

പുതുവസ്ത്രങ്ങളാണ് ഇരുവരും ചേർന്ന് സമ്മാനിച്ചത് എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണെങ്കിലും നയൻതാര പൊതുസ്ഥലങ്ങളിൽ എത്തുന്നത് അപൂർവ്വമാണ്. സോഷ്യൽ മീഡിയയിലും നടി സജീവമായിരുന്നില്ല. അശ്വിൻ ശരവണൻ സംവിധാനം ചെയ്ത കണക്റ്റ് ആണ് നയൻതാര അഭിനയിച്ച് ഈയിടെ തിയേറ്ററുകളിൽ എത്തിയ ചിത്രം. അജിത്തിനെ നായകനാക്കി പുതിയ ചിത്രമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിഘ്നേഷ്.

Content Highlights: Nayanthara and Vignesh Shivan distributing gifts on the street, Nayanthara viral video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented