ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയും പ്രധാനവേഷത്തിലെത്തുന്നു. നടന്‍ അജു വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. 'ലൗവ് ആക്ഷന്‍ ഡ്രാമ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ദിനേശന്‍ എന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയെന്ന കഥാപാത്രമായാണ് നയന്‍താരയെത്തുന്നത്. 1989 ല്‍ റീലീസ് ചെയ്ത ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണിത്. എന്നാല്‍ വടക്ക് നോക്കിയന്ത്രവുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. ചെന്നൈ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
വിനീത് ശ്രീനിവാസന്‍ -നിവിന്‍ പോളി കൂട്ടുക്കെട്ടിലെത്തിയ തട്ടത്തിന്‍ മറയത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്.