രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നയന്‍താരയും അനുരാഗ് കശ്യപും ഒരുമിക്കുന്ന ചിത്രം ഇമൈക്കാ നൊടികള്‍ ഇന്നു തിയേറ്ററിലെത്തിയിരുന്നു. എന്നാല്‍ തമിഴ്നാട്ടിലെ പല തിയേറ്ററുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു എന്നാണ് അറിയുന്നത്. 

സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണ് പ്രദര്‍ശനം നിര്‍ത്തേണ്ടി വന്നതെന്ന് ചില മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശവുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ വന്നതിനാലാണ് പ്രദര്‍ശനം മാറ്റിവച്ചതെന്നും വാര്‍ത്തകളുണ്ട്. ഇതോടെ ടിക്കറ്റെടുത്ത പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ അധികൃതര്‍ പണം തിരികെ നല്‍കി. 

അതേസമയം, ചിത്രത്തിന്റെ പ്രെസ്സ് ഷോ നടന്നു. സിനിമയെ കുറിച്ച് നല്ല റിവ്യൂകളാണ് പുറത്തുവരുന്നത്. മികച്ചൊരു ത്രില്ലറാണെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്.

imaikka nodikal

imaikka nodikal

Imaikka nodikal

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ നയന്‍താര ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. തമിഴ് നടന്‍ മുരളിയുടെ മകന്‍ അഥര്‍വ്വയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഇതാദ്യമായാണ് അനുരാഗ് കശ്യപ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരെ കൂടാതെ അഥര്‍വ്വ, റാഷി ഖന്ന തുടങ്ങിയ വലിയൊരു താരനിര ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ യൂട്യൂബില്‍ ഹിറ്റാണ്. 'നീയും നാനും അന്‍ബേ' എന്നു തുടങ്ങുന്ന ഗാനം രണ്ടരലക്ഷത്തിലധികം ആളുകളാണ് കണ്ടത്.