നയൻതാര | ഫോട്ടോ: ഡി. നരേന്ദ്രൻ | മാതൃഭൂമി
ജീവിതത്തിൽ എല്ലാറ്റിനും കൃത്യമായ സമയമുണ്ടെന്നും അതിനായി കാത്തിരിക്കണമെന്നും നടി നയൻതാര. ഷാരൂഖ് ഖാൻ നായകനാവുന്ന ജവാൻ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലേക്ക് ചുവടുവെക്കുന്ന താരം അതേക്കുറിച്ചാണ് മനസ്സ് തുറന്നത്. തമിഴിൽ സ്വന്തം ബാനറായ റൗഡി പിക്ചേഴ്സ് നിർമിച്ച ‘കണക്റ്റ്’ എന്ന ഹൊറർചിത്രം ഹിന്ദിയിൽ മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട് നയൻതാര.
‘ഹിന്ദിചിത്രം ചെയ്യാൻ എനിക്ക് ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. നേരത്തേ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്നത് മാറി. സാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മൾ നീങ്ങണം’-നയൻതാര പറഞ്ഞു. ഷാരൂഖിനൊപ്പമുള്ള ‘ജവാൻ’ ഈവർഷം പുറത്തിറങ്ങും. നയൻതാരയുടെ ഒന്നിലധികം ചിത്രങ്ങൾ ഹിന്ദിയിലേക്ക് മൊഴിമാറ്റി ഇറക്കിയിട്ടുണ്ട്.
ഒരു നല്ല സിനിമ കണ്ടാൽ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം പ്രേക്ഷകർ സന്തോഷിക്കും. ഉള്ളടക്കം നല്ലതാണെങ്കിൽ അംഗീകരിക്കും. മാന്യമായ സിനിമ ചെയ്യണമെന്ന ഉത്തരവാദിത്വ ബോധമുണ്ടെന്നും നയൻതാര പറഞ്ഞു.
Content Highlights: Nayanthara news, Jawan Movie news, Nayanthara about Bollywood Entry
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..